അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നുള്ള രേഖാ ബെന്‍ പട്ടേല്‍, സംഗീത ബെന്‍ പട്ടേല്‍, മനിഷാ ബെന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.
ഗ്രീന്‍വില്ലെ കൗണ്ടിയില്‍ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍ നിന്ന് തെറിച്ച് മരത്തിലിടിക്കുകയായിരുന്നു. നാലുപേര്‍ സഞ്ചരിച്ച എസ്‌യുവിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
പാതയുടെ നാല് ലൈനിലൂടെയും നിയന്ത്രണംവിട്ട് സഞ്ചരിച്ച് വരമ്പുകള്‍ക്കുമുകളിലൂടെ കയറിയിറങ്ങി വായുവില്‍ 20 അടിയോളം ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് വാഹനം മരത്തിലിടിച്ച് നിന്നതെന്നാണ് റിപോര്‍ട്ട്.
അമിതവേഗമാണ് അപകടകാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തകര്‍ന്ന കാറ് മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോള്‍, ഗാന്റ് അഗ്‌നിരക്ഷാസേന, ഗ്രീന്‍വാലി ഇഎംഎസ് യൂനിറ്റുകള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുടെ നില അതീവഗുരുതരമാണ്. കാറിന്റെ ഡിറ്റക്ഷന്‍ സിസ്റ്റത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ സൗത്ത് കരോലിനെ പ്രാദേശിക ഭരണകൂടത്തെ സംഭവം അറിയിച്ചത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…