അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വിമാനം സാൻഡിയാഗോയിലെ ഏറ്റവും വലിയ മിലിട്ടറി ഹൌസിംഗ് കെട്ടിടങ്ങളിലേക്ക് ഇടിച്ച് കയറിയത്. 10ലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിൽ തീ പടരുകയും വിമാനത്തിൽ നിന്നുള്ള ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതിന് പിന്നാലെ നിരവധി കാറുകളും ഇവിടെ കത്തിനശിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് നൂറിലേറെ പേരെയാണ് നിലവിൽ ഒഴിപ്പിച്ചിട്ടുള്ളത്.
<BR>
TAGS : PLANE CRASH, AMERICA,
SUMMARY : Passengers killed in small plane crash in America
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…