യു.എസ് നഗരമായ മിനിയപൊളിസില്‍ ഉണ്ടായ വെടിവയ്പ്പില്‍ പോലീസ് ഓഫിസറും അക്രമിയും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു. ജമാല്‍ മിച്ചല്‍ എന്ന 28 കാരനായ പോലീസ് ഓഫീസറും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ മറ്റൊരു പോലീസ് ഓഫീസർക്കും അഗ്നിശമന സേനാംഗത്തിനും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുണ്ട്. മിനിയപൊളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടും മിനിയപൊളിസ് കോളേജ് ഓഫ് ആർട് ആൻഡ് ഡിസൈനും സ്‌ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ മിനിയപൊളിസ് മേയർ ജേക്കബ് ഫ്രേ അനുശോചനമറിയിച്ചു.
കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…
ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…
കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…