കാലിഫോർണിയ: അമേരിക്കൻ സരോദ് വാദകൻ കെൻ സുക്കർമാൻ (72) അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന് സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം. സഹപ്രവർത്തകനും സരോദ് വാദകനുമായ ഷിറാസ് അലി ഖാൻ സമൂഹമാധ്യമത്തിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
ഉസ്താദ് അലി അക്ബർ ഖാന്റെ ശിഷ്യനാണ് സുക്കർമാൻ. സുക്കർമാൻ ഭാഗമായ ഡയസ്‌പോറ സെഫാർഡി, ഇന്ത്യൻ രാഗാസ് ആൻഡ് മിഡീവൽ സോങ് തുടങ്ങി നിരവധി ആൽബങ്ങൾ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിൽ ജനിച്ച സുക്കർ പാട്ട്, പിയാനോ, ഗിറ്റാർ എന്നീമേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
20-ാം വയസിലാണ് അദ്ദേഹം ആദ്യമായി ഒരു കച്ചേരിയിൽ പങ്കെടുക്കുന്നത്. അയോവയിലെ താൻ പഠിക്കുന്ന കോളേജിൽ നടന്ന ഇന്ത്യൻ ക്ലാസിക്കൽ കച്ചേരിയിൽ സുക്കർമാന്റെ ഒപ്പം അലി അക്ബർ ഖാനും ശങ്കർ ഘോഷും പങ്കെടുത്തിരുന്നു.ആ അനുഭവം അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയും കാലിഫോർണിയയിലെ അലി അക്ബർ മ്യൂസിക് കോളേജിൽ ചേരാൻ വഴിയൊരുക്കുകയും ചെയ്‌തു. അലി അക്ബർ മ്യൂസിക് കോളേജിൽ ചേർന്ന സുക്കർമാൻ ഒരു വർഷത്തോളം സിത്താർ പഠിച്ചു. പിന്നീടാണ് സരോദിലേക്ക് മാറിയത്.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…
സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…