Categories: KERALATOP NEWS

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം; തുറന്നടിച്ച്‌ രമേശ് പിഷാരടി

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച്‌ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച്‌ രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.

ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി ആകുക. അപ്പോള്‍ മാത്രമേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥി വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തില്‍ പിഷാരടി പറയുന്നു.

‘ഞാൻ തോറ്റെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാർത്ത ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ള അംഗങ്ങള്‍ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു’, അത് ചെയ്തില്ലെന്നും രമേഷ് പിഷാരടി കത്തില്‍ പറയുന്നു.

വനിതകള്‍ക്ക് വേണ്ടി നാല് സീറ്റുകള്‍ മാറ്റിവെക്കുന്നത് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബെെലോയില്‍ എല്ലാ കാര്യങ്ങളും മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നെന്ന ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന് വാക്ക് പൂർണ അർത്ഥത്തില്‍ നടപ്പാക്കാൻ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബെെലോ ഭേദഗതി ചെയ്യണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.

TAGS : RAMESH PISHARADI | AMMA | ELECTION
SUMMARY : Elections in Amma are undemocratic; Ramesh Pisharadi

Savre Digital

Recent Posts

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; ഒഴിവാക്കിയവരെ കണ്ടെത്താൻ സർക്കാർ, ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…

5 hours ago

ശബരിമലയിൽ ​റെക്കോഡ് വരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…

5 hours ago

കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…

5 hours ago

നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ  റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…

5 hours ago

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും പ​ത്ത​നം​തി​ട്ട…

6 hours ago

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…

6 hours ago