കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറായി മോഹൻലാല്‍ തുടരും. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ രാജിവച്ച സിദ്ദീഖിന് പകരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറല്‍ബോഡി കൊച്ചിയില്‍ നടക്കുക.
ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവച്ചതോടെയാണ് താര സംഘടനയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടർന്ന് അമ്മ ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ചിരുന്നു. മോഹൻലാല്‍ പ്രസിഡൻ്റായ കമ്മിറ്റി രാജിവെച്ചെങ്കിലും അഡ്ഹോക്ക് കമ്മിറ്റിയായി തുടരുകയാണ്. അതിനിടയാണ് ഈ മാസം 22ന് ജനറല്‍ബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ സംഘടന ഒരുങ്ങുന്നത്.
TAGS : MOHANLAL
SUMMARY : Mohanlal to continue as president of ‘Amma’
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…