കൊച്ചി: വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി മറവ് ചെയ്യാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (70) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം. വീടിന് പിന്നില്‍ പ്രദീപ് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഇയാളെ നിരീക്ഷിച്ചിരുന്നു. തുടർന്ന് അല്ലിയെ കുഴിയിലിട്ട് മൂടുകയായിരുന്നു. ഇത് കണ്ടതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.
സ്ഥിരം മദ്യപാനിയാണ് പ്രദീപെന്ന് പോലീസ് പറഞ്ഞു. അമ്മ മരിച്ചപ്പോള്‍ മറവ് ചെയ്തതാണെന്നാണ് ഇയാളുടെ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിന് അയക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റ് കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
സ്ഥിരം മദ്യപാനിയായതിനാല്‍ പ്രദീപിന്റെ ഭാര്യയും മക്കളും ഇയാളില്‍ നിന്ന് വേർപിരിഞ്ഞാണ് ജീവിക്കുന്നത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച് വന്ന ശേഷം ഇയാള്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അല്ലിയെ അപായപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
TAGS : KOCHI
SUMMARY : Son arrested for trying to bury mother’s body in backyard
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…