പാലക്കാട് വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിക്ക് പിന്നാലെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ മകള്‍ നിഖ (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മറ്റൊരു മകളായ നിവേദയും (6) ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബീനയെയും മക്കളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. മക്കളുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവർ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. ഇതോടെ ബീനയെയും മക്കളെയും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് യുവതി മരിച്ചത്. ബീനയുടെ ഭർത്താവ് പ്രദീപ് വടകരയിലെ മരപ്പണിക്കാരനാണ്. ഭർത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ബീനയും കുട്ടികളും താമസിച്ചിരുന്നത്. കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
The post അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം ജോസ് ആലുക്കാസ് "വർണ്ണങ്ങൾ 2025" സെപ്‌തംബർ 21ന് കൊത്തന്നൂര്‍ സാം…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പോലീസ്.…
കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…
ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട് സ്വദേശി…
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…