അമ്മായിയമ്മയെ കൊല്ലാൻ ഓൺലൈനിൽ മരുന്ന് തേടിയ സംഭവം; യുവതി പിടിയിൽ

ബെംഗളൂരു: വാട്‌സ്‌ ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട യുവതി പിടിയിൽ. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ നൽകിയ പരാതിയിലാണ് നടപടി. ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ അമ്മായിയമ്മയ്ക്ക് പകരം തനിക്ക് വേണ്ടിതന്നെയാണ് മരുന്ന് ആവശ്യപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇതേതുടർന്നാണ് ജീവനൊടുക്കാൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരത്തിലെ ഓൺലൈൻ ക്യാബ് ഡ്രൈവറാണ് ഭർത്താവ്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ്‌ ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഡോക്‌ടര്‍ സഞ്ജയ്‌ നഗർ പോലീസിൽ വിവരം അറിയിച്ചു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്താണ് ഇവരെ പിടികൂടിയത്.

TAGS: BENGALURU
SUMMARY: Women who ordered tablet to kill in law held

Savre Digital

Recent Posts

മൈസൂർ കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…

2 minutes ago

ലീഗ് ഓഫീസിനു നേരെ ആക്രമണം; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…

14 minutes ago

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

9 hours ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

9 hours ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

10 hours ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

10 hours ago