പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ സഹപാഠികളെ കോടതിയില് ഹാജരാക്കി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട കോടതിയില് ഹാജരാക്കിയത്.
പ്രതികള്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്കിയിരുന്നു. അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സര്ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ് എം ഇ കോളജിലെ അവസാന വര്ഷ നഴ്സിംഗ് വിദ്യാര്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല് കെട്ടിടത്തിന്റെ മുകളില് നിന്ന് വീണ് മരിച്ചത്.
TAGS : AMMU SAJIV | ACCUSED
SUMMARY : Death of Ammu Sajeev; The accused were produced in court
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്ഗാമില് വീണ്ടും ഏറ്റുമുട്ടല്. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില് പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന് അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന് ക്ഷേത്രക്കുളത്തില് മരിച്ച നിലയില്. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…