കൊച്ചി: ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 20ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെൻഷൻ സെന്ററില്‍ വച്ചായിരിക്കും സ്‌റ്റേജ് ഷോ നടത്തുക. വൈകീട്ട് നാല് മണിയ്ക്കായിരിക്കും പരിപാടി ആരംഭിക്കുക. പരിപാടിയിലെ വരുമാനത്തിലെ വിഹിതം വയനാട്ടിലെ ദുരന്തബാധിതർക്ക് കൈമാറുമെന്നും സിദ്ദിഖ് അറിയിച്ചു.
മമ്മൂട്ടി, മോഹൻലാല്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം ഷോയില്‍ പങ്കെടുക്കും. സാധാരണ സംഘടനയ്ക്കായുള്ള ഫണ്ട് ശേഖരണത്തിനായി ആണ് ഇത്തരം പരിപാടികൾ നടത്താറുള്ളത്. എന്നാല്‍, ഇപ്പോള്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
TAGS : WAYANAD LANDSLIDE | AMMA
SUMMARY : A share of proceeds from ‘Amma’ mega show to Wayanad: Siddique
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…
ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…
ബെംഗളൂരു: സീതാസ്വയംവരം കഥകളി ബെംഗളൂരുവില്‍ അരങ്ങേറും. വിമാനപുര (എച്ച്എഎൽ) കൈരളിനിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30-നാണ് അവതരണം. കൈരളി കലാസമിതി,…