Categories: TOP NEWS

അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച് ടീം ഇന്ത്യയുടെ ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനാണ് രോഹിത് ശർമ്മയും സംഘവും തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വെറും 96 റൺസിന് പുറത്തായി. മറുപടി ബാറ്റിം​ഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ 12.2 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.

പതിറ്റാണ്ടുകൾ പിന്നിട്ട ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ചയ്ക്ക് വിരാമമിടാനാണ് രോഹിതും സംഘവും ഇന്നലെ ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ അയർലൻഡ് ബാറ്റർമാർ ശരിക്കും വിയർത്തു. ഏഴാം നമ്പറിൽ ക്രീസിലെത്തിയ ഗാരെത് ഡെലാനിയാണ് ഐറീഷ് പടയുടെ ടോപ് സ്കോറർ. ജോഷ്വ ലിറ്റിൽ 14 റൺസും കർട്ടിസ് കാമ്പർ 12 റൺസും നേടി. 15 റൺസ് എക്സ്ട്രായി ഇന്ത്യൻ ബൗളർമാർ വിട്ടുനൽകി. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റെടുത്ത ഹാർദ്ദിക്ക് പാണ്ഡ്യ, രണ്ട് വീതം വിക്കറ്റുകളെടുത്ത അർഷ്ദീപ് സിം​ഗ്, ജസ്പ്രീത് ബുംറ എന്നിവരാണ് തിളങ്ങിയത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് ഒരു റൺസുമായി വിരാട് കോഹ്‍ലിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ബൗളിം​ഗ് വിക്കറ്റിൽ രണ്ടും കൽപ്പിച്ച് അടിച്ചുതകർക്കാൻ തീരുമാനിച്ച രോഹിത് ശർമ്മയുടെ തീരുമാനം വിജയിച്ചു. 37 പന്തിൽ 52 റൺസുമായി രോഹിത് റിട്ടയർഡ് ഹർട്ടായി. ജോഷ്വ ലിറ്റിലിന്റെ പന്തിൽ തോളിൽ തട്ടിയതിന് പിന്നാലെയാണ് രോഹിത് മടങ്ങിയത്. സൂര്യകുമാർ യാദവ് രണ്ട് റൺസുമായി വിജയത്തിനരികെ പുറത്തായി. പിന്നാലെ 25 പന്തിൽ 30 റൺസുമായി റിഷഭ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Savre Digital

Recent Posts

കേരളത്തിൽ കനത്ത മഴ വരുന്നു; 25ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…

6 hours ago

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…

6 hours ago

ട്രെയിനിന് നേരെ കല്ലേറ്; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…

6 hours ago

‘രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി, പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയതായി ഓപ്പറേഷൻ നുംഖോറിൽ കണ്ടെത്തി’, – കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…

7 hours ago

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…

7 hours ago

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…

8 hours ago