ബെംഗളൂരു: ബെംഗളൂരുവിൽ ടാറ്റയുടെ ബിസിനസ് പാര്ക്ക് സ്ഥാപിക്കാൻ സർക്കാർ അനുമതി. സംസ്ഥാനത്തുടനീളമുള്ള 5,500 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 3,273 കോടി രൂപ മുതല്മുടക്കിലാണ് പദ്ധതി സ്ഥാപിക്കുന്നത്. വൈറ്റ്ഫീല്ഡിന് സമീപം 25 ഏക്കറിലാണ് ഈ വമ്പന് പദ്ധതി വരുന്നത്. ടാറ്റ ഇന്റലിയോണ് പാര്ക്ക് എന്നു പേരിട്ടിരിക്കുന്ന ബിസിനസ് പാര്ക്കില് ഐടി, അനുബന്ധ സേവന അടിസ്ഥാന സൗകര്യങ്ങളും റീട്ടെയ്ല്, ഫുഡ് കോര്ട്ടുകളും നിര്മിക്കും.
ടാറ്റ സംരംഭമായ, ട്രില് എന്ന് അറിയപ്പെടുന്ന ടാറ്റ റിയല്റ്റി ആന്ഡ് ഇന്ഫ്രാസ്ട്രക്ചറാണ് പദ്ധതിയുടെ പിന്നില്. വൈറ്റ്ഫീല്ഡിലെ ദൊഡ്ഡനെകുന്ദി ഇന്ഡസ്ട്രിയല് ഏരിയയിലെ 25 ഏക്കര് വിസ്തൃതിയുള്ള സ്ഥലത്താണ് പാര്ക്ക് നിര്മിക്കുന്നത്. 2023 ഓഗസ്റ്റില് ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡില് നിന്ന് 986 കോടി രൂപയ്ക്കാണ് പാര്ക്കിനുള്ള ഭൂമി ഏറ്റെടുത്തത്. നിരവധി നിബന്ധനകളോടെയാണ് പദ്ധതിക്ക് സംസ്ഥാന സര്ക്കാര് അംഗീകാരം നല്കിയത്. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച റിപ്പോര്ട്ടുകള് സര്ക്കാരിനു സമര്പ്പിക്കണം.
പാരിസ്ഥിതിക അനുമതികള് നേടുക, തദ്ദേശവാസികളെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുക, സിഎസ്ആറുമായി ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവര്ത്തനങ്ങള് ഏറ്റെടുക്കുക എന്നിവയുള്പ്പെടെ പദ്ധതിക്കൊപ്പം പ്രാവര്ത്തികമാക്കണം. മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം, സീറോ-ഡിസ്ചാര്ജ് സംവിധാനങ്ങള് തുടങ്ങിയ സുസ്ഥിര പദ്ധതികളും ടാറ്റ റിയല്റ്റി ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് നടപ്പാക്കണമെന്ന് സര്ക്കാര് നിബന്ധനയിലുണ്ട്.
TAGS: KARNATAKA | TATA PARK
SUMMARY: Karnataka gives nod to Rs 3,273-crore Tata Realty business park, will create 5,500 jobs
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള് ഡിസംബർ 22 മുതല് സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില് കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ് ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്ശിനിയെ നിയോഗിക്കാന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില് നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില് പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…