ബെംഗളൂരു: അരക്ഷിതത്വം വെറുമൊരു വാക്കല്ല അതിഭീകരമായ ഒരു മനുഷ്യാവസ്ഥയാണെന്നും അധികാര, അധിപത്യങ്ങളുടെ അപനിര്‍മ്മിതിയായ അരക്ഷിതത്വം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് കൊടിയ ദുരിതങ്ങളുടെ ഇരുട്ടിലേക്കാണെന്നും എഴുത്തുകാരന്‍ തങ്കച്ചന്‍ പന്തളം. ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ ‘അരക്ഷിതരുടെ സുവിശേഷം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവും വിദ്യാലയങ്ങളും സുരക്ഷിതത്വത്തിന്റെ പാഠശാലകളായി മാറണമെന്നും, ചൂഷിതരുടെ പ്രതിഷേധം രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദമെന്യെ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
അന്തരിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ, സഖാവ് പുഷ്പന്‍, എം.എസ്. ചന്ദ്രശേഖരന്‍ എന്നിവരെ യോഗം അനുസ്മരിച്ചു. പി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ മുഹമ്മദ് കുനിങ്ങാട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കാഥികനും, നടനുമായ ജേക്കബ്, ആര്‍.വി. പിള്ള, ഇ.ആര്‍ പ്രഹ്‌ളാദന്‍, സുധീഷ് എ, എ.കെ രാജന്‍, പൊന്നമ്മ ദാസ്, കല്പന പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് പി. പി. നന്ദി പറഞ്ഞു.
<br>
TAGS : ART AND CULTURE
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…