അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇരുവരും സ്കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ കര്‍ശനനിരീക്ഷണത്തിലാക്കി. കുട്ടികളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. രക്ത പരിശോധനയുടെ ഫലം വന്ന ശേഷമേ അരളിപ്പൂവിന്റെ വിഷാംശം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ. കുട്ടികൾ ക്രിട്ടിക്കൽ ഐ സിയുവിൽ നിരീക്ഷണത്തിൽ ആണ്.
നേരത്തെ സൂര്യ സുരേന്ദ്രന് എന്ന 24 കാരിയുടെ മരണം അരളിപ്പൂ കഴിച്ചതിനെ തുടര്‍ന്നാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ പൂജകള്‍ക്കും പ്രസാദത്തിനും അരളി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടായി. ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അരളിയില കഴിച്ച് ആറ് പശുക്കള്‍ ചത്തിരുന്നു.
<BR>
TAGS: KERALA | LATEST NEWS | OLEANDER FLOWER
SUMMARY : Suspicion of having eaten arali flower; Two schoolgirls were admitted to the hospital
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…