കോഴിക്കോട്: അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്‌ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. അതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് തടസമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് രണ്ട് മണിക്കൂര്‍ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂര്‍ വൈകി ഓടുന്നു. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറും വൈകുന്നു.
TAGS : LATEST NEWS
SUMMARY : Tree falls on Areekad railway track again; train services partially suspended
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…