Categories: KERALATOP NEWS

അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറിൽ നിന്നും പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് പോലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങള്‍, കത്തികള്‍, സ്ഫടികക്കല്ലുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച്‌ പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവ പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നവയെന്നും സൂചനയുണ്ട്. ഡോണ്‍ ബോസ്‌കോ എന്ന പേരില്‍ മെയില്‍ അയച്ചത് നവീനെന്നും സംശയമുണ്ട്. ആര്യയുടെ ആഭരണങ്ങള്‍ യാത്രക്ക് വേണ്ടി വിറ്റെന്നും സംശയമുണ്ട്.

ദമ്പതികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യയെ കാണാതായെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കഴിഞ്ഞ മാസം 27ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്യ തിരുവനന്തപുരം സ്വദേശിനിയാണ്. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച്‌ ജോലി ചെയ്തിരുന്നു.

ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവർ ആത്മഹത്യ ചെയ്യാന്‍ അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലം തിരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യത്തിനുത്തരമാണ് പോലീസ് അന്വേഷിക്കുന്നത്. സിറോയ്‌ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടവയുണ്ടോയെന്നും പരിശോധിക്കുന്നു.

The post അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറിൽ നിന്നും പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്: ഏ​ഴു ജി​ല്ല​ക​ളി​ൽ വി​ധി​യെ​ഴു​ത്ത്​ ഇ​ന്ന്​, വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്. രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്,…

8 minutes ago

ക്രിസ്മസ് കരോൾ മത്സരം 14ന്

ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…

19 minutes ago

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…

21 minutes ago

ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ പ്രകാശനം 14ന്

ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും.…

39 minutes ago

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…

9 hours ago

​മ​ഹാ​രാ​ഷ്ട്രയില്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ ഒ​ഴി​വാ​ക്കു​ന്നു

മും​ബൈ: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​വേ​യി​ൽ ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര. അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പാ​ക്കാ​നാന്‍ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ…

10 hours ago