അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് പോലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങള്‍, കത്തികള്‍, സ്ഫടികക്കല്ലുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവ പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നവയെന്നും സൂചനയുണ്ട്. ഡോണ്‍ ബോസ്‌കോ എന്ന പേരില്‍ മെയില്‍ അയച്ചത് നവീനെന്നും സംശയമുണ്ട്. ആര്യയുടെ ആഭരണങ്ങള്‍ യാത്രക്ക് വേണ്ടി വിറ്റെന്നും സംശയമുണ്ട്.
ദമ്പതികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ മാസം 27ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്യ തിരുവനന്തപുരം സ്വദേശിനിയാണ്. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.
ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവർ ആത്മഹത്യ ചെയ്യാന്‍ അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലം തിരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യത്തിനുത്തരമാണ് പോലീസ് അന്വേഷിക്കുന്നത്. സിറോയ്‌ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടവയുണ്ടോയെന്നും പരിശോധിക്കുന്നു.
The post അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറിൽ നിന്നും പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…
വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…
തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…
ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…
ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…