Categories: KARNATAKATOP NEWS

അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഷിരൂരില്‍ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളവും കർണാടകയും സഹകരിച്ച്‌ തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.

അതേസമയം സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചത് കാരണം ദൗത്യം അഞ്ചുദിവസം നിർത്തിവെച്ചതാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. നേരത്തെ ദൗത്യം ഗൗരവകരമായി കാണണമെന്ന് വിലയിരുത്തിയ കോടതി കർണാടക സർക്കാറിനോട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെടുകയും ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

മണ്ണിടിച്ചിലിനെ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്നും നിലവിലെ തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാറിനും നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ തല്‍സ്ഥിതി ഉള്‍പ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാരും കേന്ദ്ര സർക്കാരും കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

TAGS : KARNATAKA | HIGH COURT | ARJUN RESCUE
SUMMARY : Karnataka High Court to continue the search for Arjun

Savre Digital

Recent Posts

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

48 minutes ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

54 minutes ago

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…

1 hour ago

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…

2 hours ago

ഷോറൂമുകളിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു; 40 ബൈക്കുകൾ കത്തിനശിച്ചു

ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…

2 hours ago

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; നാല് മരണം

ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…

2 hours ago