Categories: KERALATOP NEWS

അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തും; കുടുംബത്തിന് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.

കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അര്‍ജുന്‍റെ വീട്ടില്‍ എത്തിയ ഘട്ടത്തില്‍ തിരച്ചില്‍ വൈകുന്നതിലുളള ആശങ്ക കുടുംബം അറിയിച്ചിരുന്നു. അർജുൻ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായ മൂന്ന് പേരെയും കണ്ടെത്താൻ പ്രതിജ്ഞാബദ്ധമെന്ന് കർണാടക സർക്കാർ അറിയിച്ച കാര്യവും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.

TAGS : ARJUN RESCUE | PINARAY VIJAYAN
SUMMARY : All efforts will be made to find Arjun; CM’s written assurance to the family

Savre Digital

Recent Posts

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

9 hours ago

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…

9 hours ago

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

10 hours ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

11 hours ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

11 hours ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

12 hours ago