ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഡിങ്കി ബോട്ടിലാണ് നാവികർ പുഴയിലിറങ്ങിയത്. സ്കൂബാ ടീമിന്‍റെ ട്രയല്‍ ഡൈവ് ഉടന്‍ നടത്തും.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ പുഴയിലേക്ക് ഇറങ്ങിയത്. അതിശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെയാണ് മൂന്ന് ഡിങ്കി ബോട്ടുകളിലായി ദൗത്യസംഘം പുഴയിലേക്ക് നീങ്ങിയത്. ഡൈവിംഗ് സാധ്യമാകുമോ എന്ന പരിശോധനയ്ക്ക് ശേഷം ഇവര്‍ പുഴയ്ക്കടിയിലേക്ക് ഇറങ്ങും. തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക.
ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നിർണായകമാണ്. ഇതിനായി ഡ്രോണ്‍ ബാറ്ററി കാർവാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐബിഒഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക.
TAGS : ARJUN | NAVY | KARNATAKA | RIVER
SUMMARY : Navy divers went into the river to find Arjun
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…