ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. സാന്ത്വന സ്പര്‍ശവുമായിട്ടാണ് അര്‍ജുന്റെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് ധൈര്യപകരാനെത്തിതാണ്. അര്‍ജുനെ കണ്ടെത്തണമെന്ന് അമ്മ തന്നോട് ആവശ്യപ്പെട്ടുവെന്നും മാൽപെ പറഞ്ഞു.
തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ ആവശ്യമാണ്. അതില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. ഒരുപാട് മണ്ണ് അവിടെയുണ്ട്. ലോറി കണ്ടെത്താനാവുമെന്നാണ് വിശ്വാസം. ചില വസ്തുക്കള്‍ അവിടെ നിന്ന് കിട്ടിയത് ആശ്വാസമാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
90 ശതമാനത്തോളം ലോറിയുടെ അടുത്തെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഇനിയും മണ്ണ് നീക്കാനുണ്ട്. ഡ്രഡ്ജര്‍ വന്ന് മണ്ണ് നീക്കിയാല്‍ ഉറപ്പായും ലോറി കണ്ടെത്താനാവും. എല്ലാവരുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിടെ പരിശോധന നടത്താനാവൂ എന്നും മാല്‍പെ വ്യക്തമാക്കി. അര്‍ജുന്റെ വീട്ടില്‍ അമ്മയടക്കമുള്ളവര്‍ കരയുകയാണ്. അത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അര്‍ജുനെ എന്തായാലും കൊണ്ടുവരും. ഒരു ചെറിയ ശരീരഭാഗമാണെങ്കിലും വീട്ടിലെത്തിക്കും. തന്റെ ടീമില്‍ സ്‌കൂബാ ഡൈവര്‍മാര്‍ അടക്കം അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
TAGS: ESWAR MALPE | ARJUN | LANDSLIDE
SUMMARY: Eswar malpe visits arjuns parents at kozhikod
തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…
ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…