Categories: KARNATAKATOP NEWS

അര്‍ജുനെ തിരിച്ചുകൊണ്ടുവരും, അര്‍ജുന്റെ മാതാപിതാക്കളെ കണ്ട് ഈശ്വര്‍ മാല്‍പെ

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. സാന്ത്വന സ്പര്‍ശവുമായിട്ടാണ് അര്‍ജുന്റെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് ധൈര്യപകരാനെത്തിതാണ്. അര്‍ജുനെ കണ്ടെത്തണമെന്ന് അമ്മ തന്നോട് ആവശ്യപ്പെട്ടുവെന്നും മാൽപെ പറഞ്ഞു.

തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ ആവശ്യമാണ്. അതില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. ഒരുപാട് മണ്ണ് അവിടെയുണ്ട്. ലോറി കണ്ടെത്താനാവുമെന്നാണ് വിശ്വാസം. ചില വസ്തുക്കള്‍ അവിടെ നിന്ന് കിട്ടിയത് ആശ്വാസമാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

90 ശതമാനത്തോളം ലോറിയുടെ അടുത്തെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഇനിയും മണ്ണ് നീക്കാനുണ്ട്. ഡ്രഡ്ജര്‍ വന്ന് മണ്ണ് നീക്കിയാല്‍ ഉറപ്പായും ലോറി കണ്ടെത്താനാവും. എല്ലാവരുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിടെ പരിശോധന നടത്താനാവൂ എന്നും മാല്‍പെ വ്യക്തമാക്കി. അര്‍ജുന്റെ വീട്ടില്‍ അമ്മയടക്കമുള്ളവര്‍ കരയുകയാണ്. അത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അര്‍ജുനെ എന്തായാലും കൊണ്ടുവരും. ഒരു ചെറിയ ശരീരഭാഗമാണെങ്കിലും വീട്ടിലെത്തിക്കും. തന്റെ ടീമില്‍ സ്‌കൂബാ ഡൈവര്‍മാര്‍ അടക്കം അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

TAGS: ESWAR MALPE | ARJUN | LANDSLIDE
SUMMARY: Eswar malpe visits arjuns parents at kozhikod

Savre Digital

Recent Posts

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്; ഇന്ത്യയിലും 2 മണിക്കൂറോളം തകരാര്‍

ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…

39 minutes ago

രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകള്‍ ചരിഞ്ഞു, അഞ്ച് കോച്ചുകള്‍ പാളം തെറ്റി

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…

49 minutes ago

മൂന്നാറില്‍ താപനില പൂജ്യത്തില്‍

ഇടുക്കി:  മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…

59 minutes ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…

3 hours ago

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

വാഷിം​ഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…

3 hours ago

ലൈംഗികാതിക്രമ പരാതി:പി.ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കു‍ഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…

3 hours ago