കോഴിക്കോട്: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് ജൂനിയര്‍ ക്ലര്‍ക്ക് ആയി നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അര്‍ജുന്റെ കുടുംബം വര്‍ഷങ്ങളായി ബാങ്കിലെ മെംബര്‍മാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രിയെ സിദ്ധരാമയ്യയെ കണ്ടിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരില്‍ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജര്‍ ഉടന്‍ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു.
TAGS: ARJUN | LANDSLIDE
SUMMARY: Shiroor landslide victim arjuns wife got appointment at vengeri coperative bank
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…