ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് സമീപം രണ്ട് പുതിയ പാതകൾ നിർമ്മിക്കുന്നതിനാൽ നാളെ മുതൽ മേൽപ്പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഹെബ്ബാൾ മേൽപ്പാലത്തിലെ കെആർ പുരം അപ് റാംപ് ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനഗതാഗതത്തിനും അടച്ചിടുമെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
നാഗവരയിൽ നിന്ന് (ഒആർആർ) മേഖ്രി സർക്കിൾ വഴി നഗരത്തിലേക്ക് പോകുന്ന യാത്രക്കാർ ഫ്ലൈ ഓവറിന് താഴെ ഹെബ്ബാൾ സർക്കിളിലേക്ക് നിന്ന് കൊടിഗെഹള്ളിയിലേക്ക് പ്രവേശിക്കണം. സർവീസ് റോഡിൽ എത്തുന്നതിന് യു-ടേൺ എടുത്ത് പോകണം.
കെആർ പുരം ഭാഗത്തുനിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർ ഐഒസി-മുകുന്ദ തിയേറ്റർ റോഡ്, ലിംഗരാജപുരം ഫ്‌ളൈഓവർ റൂട്ട്, നാഗവാര-ടാനറി റോഡ് എന്നിവ വഴി പോകണം. ഹെഗ്‌ഡെനഗർ-തനിസാന്ദ്രയിൽ നിന്നും വരുന്ന യാത്രക്കാർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ ജികെവികെ – ജക്കൂർ റോഡ് ഉപയോഗിക്കാം.
കെആർ പുരത്ത് നിന്ന് യശ്വന്ത്പുരത്തേക്കുള്ള യാത്രക്കാർ ബിഇഎൽ സർക്കിളിൽ നിന്ന് ഇടത് തിരിഞ്ഞ് സദാശിവനഗർ പിഎസ് ജംഗ്ഷൻ വഴി കടന്നുപോകാം.
കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേഔട്ട്, ബാനസവാടി, കെജി ഹള്ളി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഹെന്നൂർ-ബാഗലൂർ റോഡ് ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.
The post അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…
ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…
തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…