Categories: KERALATOP NEWS

അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ഞാൻ; ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കോടതിയില്‍ ദിവ്യ

കണ്ണൂർ: അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ. എഡിഎം നവീൻ ബാബുവിനെ കുറിച്ച്‌ പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കില്‍ ഇടപെടാമായിരുന്നുവെന്നും മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെ ദിവ്യ കോടതിയില്‍ വാദിച്ചു.

തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് കളക്ടറാണെന്നും അനൗദ്യോഗികമായി അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തില്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുകള്‍ പോലൂം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ ദിവ്യയുടെ പ്രസംഗം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.

യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ കളക്ടര്‍ അനൗദ്യോഗികമായി ക്ഷണിച്ചു. യാത്രയയപ്പിലേക്ക് വരില്ലേയെന്ന് ചോദിച്ചു. ഇതിന് വരുമെന്ന് ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കളക്ടറാണെന്നും സംസാരിച്ചത് അഴിമതിക്കെതിരേയായിരുന്നുന്നെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

എഡിഎം പ്രശ്‌നക്കാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അഴിമതിക്കെതിരേ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. പമ്പിനായുള്ള സ്ഥലം സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. കണ്ണൂരിലെ പോലെയാകരുത് ഇനിയെന്നു പറഞ്ഞു. അഴിമതി നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്. കൂടുതല്‍ നന്നാകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഏതാണെന്ന് ദിവ്യയുടെ അഭിഭാഷകര്‍ ചോദിച്ചു.

പ്രസംഗത്തില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഇല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എഡിഎം പോകുന്ന ദിവസമാണ് എന്‍ഒസി കിട്ടിയ വിവരം ദിവ്യ അറിഞ്ഞതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അവര്‍ വാദിച്ചു.

ദിവ്യ അഴിമതിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയ പൊതുപ്രവര്‍ത്തകയാണെന്നും അഴിമതിക്കാര്‍ക്ക് എതിരേ ശക്തമായ നിലപാട് കൈക്കൊള്ളാറുള്ള സാധാരണക്കാര്‍ക്ക് വരെ സമീപിക്കാവുന്ന നേതാവാണ് പി.പി. ദിവ്യയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചു. അതില്‍ പലതും കെട്ടുകഥകളാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്.

ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ ജനങ്ങള്‍ പരാതി പറയാറുണ്ടായിരുന്നു. അഴിമതിക്കെതിരേ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണതയുണ്ട്. അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്. എഡിഎമ്മിനെതിരേ രണ്ടു പരാതികള്‍ കിട്ടി. ഭൂമി പ്രശ്‌നത്തില്‍ ഗംഗാധരന്‍ പരാതി നല്‍കി.

പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആയിരിക്കരുതെന്നതാണ് ജനങ്ങളുടെ ആവശ്യം. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും പ്രത്യേക അജണ്ഡയുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുറ്റം ചുമത്താന്‍ രാഷ്ട്രീയ സ്മ്മര്‍ദ്ദം കാരണമാകരുതെന്നും ചോദ്യം ചെയ്യലിന്റെ സിസിടിവി തെളിവുകളുണ്ട്. പ്രശാന്തിന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും ദിവ്യ മാധ്യമവേട്ടയുടെ ഇരയാണെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

TAGS : ADM NAVEEN BABU | PP DIVYA
SUMMARY : I am a strong anti-corruption person; Divya told the court that she did not say anything that would lead to suicide

Savre Digital

Recent Posts

ഉറപ്പിച്ചു; മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തും, ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ…

2 minutes ago

സി.പി.ഐ മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.…

27 minutes ago

ഗണേശോത്സവം: കേരളത്തിലേക്കുള്‍പ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ…

31 minutes ago

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

9 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

9 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

9 hours ago