ബെംഗളൂരു: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും അത്തരത്തിലുള്ള അന്വേഷണം പ്രതികളുടെ അവകാശമല്ലെന്നും സുപ്രീംകോടതി. ചില നിർണായക കേസുകളിൽ പ്രാഥമിക അന്വേഷണം അനിവാര്യമാണ്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഇത് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
2024 മാർച്ചിലെ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. പ്രാഥമികാന്വേഷണത്തിന്റെ ലക്ഷ്യം ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കലല്ലെന്നും ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കൽ മാത്രമാണെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സംസ്ഥാന ലോകായുക്ത പോലീസ് സ്‌റ്റേഷനിൽ പൊതുപ്രവർത്തകനെതിരെ രജിസ്റ്റർ ചെയ്ത അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു.
പ്രാഥമിക അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഹൈക്കോടതി വിധി ശരിവെക്കാനാകില്ലെന്നും അഴിമതിക്കേസുകളിൽ അന്വേഷണ ഏജൻസിക്കുമേൽ അനാവശ്യമായ ഒന്നാണ് ഇത്തരം അന്വേഷണങ്ങൾ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
TAGS: SUPREME COURT
SUMMARY: Preliminary inquiry not mandatory in every case under Prevention of Corruption Act, SC
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…