ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രഞ്ചെസി ‘അവതാറിന്റെ’ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. മൂന്നാം ഭാഗത്തിന്റെ പേര് ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ എന്നായിരിക്കും. ശനിയാഴ്ച കാലിഫോർണിയയില്‍ നടന്ന ഡി 23 എക്‌സ്‌പോയില്‍ പ്രധാന അഭിനേതാക്കളായ സോ സാല്‍ഡാന സാം വർത്തിംഗ്ടണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും. “നിങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതല്‍ പന്‍റോറയെ പുതിയ ചിത്രത്തില്‍ നിങ്ങള്‍ കാണും, ഈ ഭാഗം തീര്‍ത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും. ഒപ്പം മുന്‍ ചിത്രങ്ങളെക്കാള്‍ കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില്‍ നിങ്ങള്‍ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ഞങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തില്‍ സഞ്ചരിക്കും” ജെയിംസ് കാമറൂണ്‍ പറഞ്ഞു.
തീജ്വാലകള്‍ക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സല്‍ഡാനയുടെ കഥാപാത്രമായ നെയ്‌ത്തിരിയുടെ ചിത്രം ഉള്‍പ്പെടെയുള്ള സിനിമയില്‍ നിന്നുള്ള കണ്‍സെപ്റ്റ് ആർട്ടും കാമറൂണ്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിന്റെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ല്‍ പുറത്തിറങ്ങി.
TAGS : AVATAR | FILM
SUMMARY : Avatar 3rd part release announced
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…