തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളും പത്രങ്ങളും വയനാട് കണക്കിനെതിരേ വ്യാപകമായ ആക്ഷേപം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുമെന്ന പ്രശസ്ത എഴുത്തുകാരന്‍ ജൊനാദന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാധ്യമങ്ങള്‍ ദുഷ് പ്രചാരണം അഴിച്ചു വിട്ടപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടും അതിനൊന്നും വലിയ രീതിയില്‍ ഫലം ഉണ്ടായില്ല. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.
ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകള്‍ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് ആരോപിച്ചു. വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മെമ്മോറാണ്ടത്തിന്റെ കണക്കുകള്‍ ചെലവിന്റെ കണക്കായി കാണിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്. ഇതുവഴിദ്രോഹിച്ചത് ഇരകളായ ജനങ്ങളെയാണ്. കേന്ദ്ര നിർദേശം കൃത്യമായി പാലിച്ച് തയാറാക്കിയ മെമ്മോറാണ്ടമാണ്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ മെമ്മോണ്ടും തയ്യാറാക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സർക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ചിലരില്‍ അസ്വാരസ്യം ഉണ്ടാക്കി. അതാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാർത്തയ്ക്ക് പിന്നില്‍. ദുഷ്ട ലക്ഷ്യമാണ് ഇതിനുപിന്നില്‍. ഇതൊരു സാധാരണ മാധ്യമപ്രവർത്തനമല്ല. നശീകരണ മാധ്യമപ്രവർത്തനമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.
മാധ്യമങ്ങള്‍ വിവാദ നിർമ്മാണശാലകളായി മാറി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേക്ക് അധഃപതിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.
TAGS : WAYANAD LANDSLIDE | PINARAYI VIJAYAN
SUMMARY : Chief Minister criticizes the media in the Wayanad calculation controversy
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…
ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…
വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…
ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ…