ബെംഗളൂരു: പ്രമുഖ വ്യാപാരിയും ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസ് (51) അന്തരിച്ചു. തലശ്ശേരി പാറാട് ചെറുപ്പറമ്പ സ്വദേശി കക്കോട്ട് പരേതനായ വി.പി. അബൂബക്കർ ഹാജിയുടെ മകനാണ്. മസ്ജിദുർ റഹ്മ കോൾസ്പാർക്ക് വൈസ് പ്രസിഡന്റ്, ഹിറ മോറൽ സ്കൂൾ ഫൈനാൻസ് സെക്രട്ടറി, ബെംഗളൂരു ഹിറ വെൽഫെയർ അസോസിയേഷൻ (എച്ച്.ഡബ്ലിയു.എ) അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്ലാമി അനുഭാവിയാണ്. മാറത്തഹള്ളിയിൽ എഡിഫിസ് വൺ സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപക അംഗവും പദ്ധതി യാഥാർഥ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.
തണലത്ത് അബ്ദുല്ല ഹാജിയുടെ (വിറ്റ്കോ പാനൂർ) മകൾ ഹഫ്സയാണ് ഭാര്യ.
മാതാവ്: ആയിഷ. മക്കൾ: ഫഹദ് (ഫോറൻസിക് പി.ജി വിദ്യാർഥി), ഫായിസ് (എംബി.ബി.എസ് വിദ്യാർഥി, മണിപ്പാൽ മെഡിക്കൽ കോളജ് ), ഹാനി (പി.യു വിദ്യാർഥി, പ്രസിഡൻസി കോളജ്), ആയിഷ (നാലാം ക്ലാസ് വിദ്യാർഥിനി).
സഹോദരങ്ങൾ: മഹ്മൂദ് (ബെംഗളൂരു), ശരീഫ, ഫൗസിയ, ഷാഹിന. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 4.30ന് കേളോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…