മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചതില്‍ യാതൊരു ആശ്ചര്യവുമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് സ്വരാജ്. അഭിമാനത്തോടെ തലയുയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻ്റേത്. നമ്മള്‍ ചതിക്ക് ഇരയായതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നല്‍കുക, പിന്നെ മറക്കുക എന്ന രീതി എല്‍ഡിഎഫിനില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
എല്‍ഡിഎഫിൻ്റെ റാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നത്. ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് കരുത്ത് പകരും. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം കേട്ടതിന് പിന്നാലെ സംസ്ഥാനത്താകെ വലിയ സ്വീകാര്യത കിട്ടി. എല്‍ഡിഎഫ് പരിപാടികളില്‍ കാര്യമായി പങ്കെടുക്കാത്തവരാണ് കൂടുതലായി ഇന്നലെ റാലിയില്‍ വന്നത്. സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു. പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബിജെപി ഭരണത്തില്‍ ന്യൂനപക്ഷം വേട്ടയാടപ്പെടുന്നു. കേരളത്തില്‍ വർഗീയതയും വർഗീയ ശക്തികളും ഇല്ലാത്തതുകൊണ്ടല്ല, എല്‍ഡിഎഫ് സർക്കാർ ആയതുകൊണ്ട് അവർക്ക് തലപൊക്കാൻ കഴിയുന്നില്ല. 4500ലേറെ അക്രമങ്ങള്‍ കഴിഞ്ഞവർഷം ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായി. മണിപ്പൂർ ഇപ്പോഴും ശാന്തമായിട്ടില്ല. വിശ്വാസത്തിൻറെ പേരില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നു. മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് നേരെ തുടർച്ചയായി അക്രമം ഉണ്ടാകുന്നു. ഗോ രക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു’-മുഖ്യമന്ത്രി പറഞ്ഞു.
TAGS : PINARAY VIJAYAN
SUMMARY : CM says Anwar’s cheating is the reason for the by-election
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…