Categories: KERALATOP NEWS

അൻവറിനെ കണ്ടത് തെറ്റ്; രാഹുലിനെ തള്ളി വി.ഡി സതീശൻ

കൊച്ചി: പി വി അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പി വി അൻവറുമായുള്ള ചർച്ചയുടെ വാതിൽ അടച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച തെറ്റെന്നും വി ഡി സതീശൻ പറഞ്ഞു. കൂടിക്കാഴ്ച യുഡിഎഫും കോൺഗ്രസും അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പി.വി അൻവറിന്റെ വിഷയം പാർട്ടി അവസാനിപ്പിച്ചതാണ്. അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു..അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ജൂനിയര്‍ എം എല്‍ എയെയാണോ അനുനയത്തിനായി നിയോഗിക്കുകയെന്നും സതീശന്‍ ചോദിച്ചു.നേതൃത്വത്തിന്റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി വി അന്‍വറിന്റെ മുമ്പില്‍ യു ഡി എഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുല്‍ എനിക്ക് അനിയനെ പോലെയാണ്. അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍, സംഘടനാപരമായി വിശദീകരണം ചോദിക്കാന്‍ താനാളല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പി.വി അൻവറിന് മുന്നിൽ യു.ഡി.എഫിന്റെ വാതിലുകൾ അടച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു. നിലമ്പൂരിലും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണ്. ഇതിനാലാണ് ആദ്യം ബി.ജെ.പി സ്ഥാനാർഥിയെ നിശ്ചയിക്കാതിരുന്നത്. പിന്നീട് വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് ബി.ജെ.പി സ്ഥനാർഥിയെ തീരുമാനിച്ചത്. ദേശീയപാത നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടും കേന്ദ്രസർക്കാറിനെ സംസ്ഥാനം വിമർശിക്കുന്നില്ല

പാലാരിവട്ടം പാലത്തിന് തകരാറുണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ മന്ത്രിക്കെതിരെ കേസെടുത്ത സർക്കാറാണ് കേന്ദ്രസർക്കാറിനെതിരെ ഒരു വിമർശനവും ഉന്നയിക്കാതെ നിശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂർ.

പാലക്കാടിനേക്കാളും വലിയ സംഘടനാശേഷി കോൺഗ്രസിന് നിലമ്പൂരുണ്ട്. വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<br>
TAGS : VD SATHEESAN | NILAMBUR BY ELECTION
SDUMMARY : It was wrong to see Anwar; V.D. Satheesan rejects Rahul

Savre Digital

Recent Posts

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

12 minutes ago

മയക്കുമരുന്നെന്ന മാരകവിപത്തിനെതിരെ മലയാളി കൂട്ടായ്മ ‘ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ- അഫോയി’

ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ…

28 minutes ago

വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്‌ണനാണ്…

45 minutes ago

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

1 hour ago

ട്രെയിൻ യാത്രയ്ക്കിടെ കവര്‍ച്ച; പി.കെ. ശ്രീമതിയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…

2 hours ago

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

3 hours ago