Categories: KARNATAKATOP NEWS

അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് നാവിക സേന മടങ്ങുന്നു

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് നാവിക സേന മടങ്ങുന്നു. ഉത്തര കന്നഡ ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് അനുസരിച്ച് തിരച്ചിലിനായി വീണ്ടും എത്തുമെന്നും നാവിക സേന അറിയിച്ചു. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് കൈമാറി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അതേസമയം ഉത്തര കന്നഡ ജില്ലയിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തിരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.

TAGS: ARJUN | LANDSLIDE
SUMMARY: Navy ends rescue operations for arjun in shirur

Savre Digital

Recent Posts

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…

5 hours ago

എന്‍ഡിഎ നേടിയത് ചരിത്ര വിജയം; ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി, ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…

5 hours ago

ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാർ, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക; കാമിനി കൗശല്‍ അന്തരിച്ചു

മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…

6 hours ago

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…

6 hours ago

നായ കടിച്ചത് കാര്യമായെടുത്തില്ല; മാസങ്ങൾക്ക് ശേഷം പേവിഷ ബാധയേറ്റ് 31കാരന് ദാരുണാന്ത്യം

ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…

7 hours ago

കോഴിക്കോട്ട് ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്; കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…

7 hours ago