ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെട്ട ഡ്രഡ്ജർ 38 മണിക്കൂറെടുത്താണ് ഷിരൂരിൽ എത്തുക. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്ജറാണ് ഗോവയിൽ നിന്ന് എത്തിക്കുന്നത്.
പതിനഞ്ച് അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രഡ്ജറിന് സാധിക്കും. ഗോവയിൽ നിന്നു ഡ്രഡ്ജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രഡ്ജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച വൈകീട്ടോടെ ഡ്രഡ്ജർ സംഭവസ്ഥലത്ത് എത്തിക്കാൻ സാധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ചർച്ചചെയ്യാൻ അതിന് ശേഷം ജില്ലാ ഭരണകൂടം യോഗം ചേരും. ഈശ്വർ മൽപെയുടെ സേവനം തുടർന്നും തിരച്ചിലിന് ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്യും.
TAGS: ARJUN | LANDSLIDE
SUMMARY: Drudger for Arjun rescue mission to reach shirur soon
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.…
ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ…
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…
ഹോങ്കോങ്: ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.…