ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 10 മണിക്ക് ദൗത്യം ആരംഭിക്കും. നാവിക സേനയിലേയും ഈശ്വർ മാൽപെ സംഘത്തിലെയും മുങ്ങൽ വിദഗ്ധർ നദിയിൽ മുങ്ങി പരിശോധന നടത്തും.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല. രക്ഷാദൗത്യത്തിനായുള്ള ഡ്രഡ്ജർ ഗോവയിൽ നിന്ന് ജലമാർഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽ മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue today
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…
മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…
ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…
ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…
ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…