Categories: KARNATAKATOP NEWS

അർജുനുൾപ്പെടെ മൂന്നു പേർക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; റഡാറില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി

ബെംഗളൂരു കർണാടക അങ്കോള ശിരൂരില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളിയായ അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അവർ പറഞ്ഞു. എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ടന്നെും വാഹനം കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്നും കളക്ടര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഡിവൈസുമായി എൻഐടി കർണാടകയിലെ പ്രൊഫസർ കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്.

റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത്‌ ഷിരൂരിൽ ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.
<br>
TAGS : LANDSLIDE | KARNATAKA
SUMMARY : The search for three people including Arjun is intense; The location of the lorry was found on the radar

Savre Digital

Recent Posts

പോക്‌സോ കേസുകളില്‍ വര്‍ധന

ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…

13 minutes ago

കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനം

ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം  സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…

24 minutes ago

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

7 hours ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

7 hours ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

8 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

8 hours ago