അങ്കോള: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ജാക്കിയാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അറിയിച്ചു. ലോറിയുടെ ജാക്കി കണ്ടെത്തിയത് കരയില്‍നിന്ന് 100 അടി ദൂരെ നിന്നാണ്.
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ പുഴയുടെ അടിത്തട്ട് ഇപ്പോള്‍ കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ വിശദമായ പരിശോധന നടത്തും. ഈശ്വര്‍ മാല്‍പെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും പരിശോധനയ്ക്കിറങ്ങും. അര്‍ജുന്റെ ലോറി കണ്ടെത്തി ക്യാബിന്‍ തുറക്കുകയെന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ ലക്ഷ്യം.
എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും പരിശോധനയ്ക്കിറങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന ഉള്‍പ്പെടെ നടത്തും. തിങ്കളാഴ്ച നാവികസേന നടത്തിയ പരിശോധനയില്‍ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ പെയ്യുന്നില്ല. ഗംഗാവലി പുഴയുടെ ഒഴുക്ക് രണ്ട് നോട്‌സിലേക്കെത്തിയെന്നും കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നും കാര്‍വാര്‍ എംഎല്‍എ സതീശ് കൃഷ്ണ സെയില്‍ അറിയിച്ചു.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Ishwar Malpe discovers Arjun’s lorry’s hydraulic jack; Confirmed by the owner, today’s search is over
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…