ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിനായി ആധുനിക ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപ ചെലവിൽ ഷിരൂരിൽ എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചെലവ് മുഴുവനായും കർണാടക സർക്കാർ വഹിക്കും. ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഇതിനായി തുക വകയിരുത്താനാണ് തീരുമാനം.
കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആധുനിക ഡ്രഡ്ജർ ആണ് ഗംഗാവലി പുഴയിലെത്തിക്കുക.
ഇതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തൽ. ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്.
അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാൽ തിരച്ചിൽ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപയുടേയും നേതൃത്വത്തിൽ തിരച്ചിൽ തുടരും.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to include drudger from goa
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുൻ്റെ ആത്മഹത്യയില്‍ അധ്യാപികയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം…
ഡൽഹി: ഡൽഹി വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.…
ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ…
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…