ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ പ്രതിസന്ധികൾ. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്. ഡൈവിങ് ബുദ്ധിമുട്ടെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഷിരൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തിരുന്നു.
ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമെ തിരച്ചിൽ പൂർണ തോതിൽ സാധ്യമാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മാസം 22ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇക്കാരണത്താൽ തന്നെ ഇന്ന് തിരച്ചിൽ ഉണ്ടാകില്ല.
ഈശ്വർ മാൽപെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun delays again
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…