Categories: KARNATAKATOP NEWS

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി കുടുംബം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി അർജുന്റെ കുടുംബം. ഉത്തര കന്നഡയിലെത്തി കളക്‌ടർ ലക്ഷ്മി പ്രിയ ഐഎഎസിനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കാനാണ് കുടുംബത്തിന്റെ നീക്കം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി. അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ അറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ശിവകുമാര്‍ അറിയിച്ചു.

TAGS: ARJUN | LANDSLIDE
SUMMARY: Arjuns family to visit uttara kannada collector for seeking restarting of rescue mission

Savre Digital

Recent Posts

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി

ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…

3 hours ago

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…

3 hours ago

മരിക്കാൻ പോവുകയാണെന്ന് വീഡിയോ; മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കി

മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…

4 hours ago

ഹൃദയാഘാതം; നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…

4 hours ago

പ്രേതബാധ ആരോപിച്ച് 5 മണിക്കൂർ ക്രൂരമർദനം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ അറസ്റ്റിൽ

ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

5 hours ago

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…

5 hours ago