ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളികളും ഈശ്വര്‍ മാല്‍പെ സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു.
പുഴയില്‍ ഇന്ധന സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.
തിരച്ചിലിനായി നേവി, എസ്ആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും തിരച്ചിലില്‍ ഭാഗമാകും. ചൊവ്വാഴ്ച സോണാര്‍ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നു പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് നേവിയുടെ ഡൈവിങ് ടീം പരിശോധന നടത്തുന്നത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun continue today
ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…