തൃശൂര്‍: തൃശൂർ കാഞ്ഞാണിയിൽ അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ് സംഭവം. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സര്‍വതോഭദ്രത്തിന്റെ ആംബുലന്‍സാണ് സ്വകാര്യ ബസുകള്‍ മൂലം ദുരിതത്തിലായത്.
ഒരുവരി കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ഒഴിവായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും ഗൗനിക്കാതെ വഴി മുടക്കിയ സ്വകാര്യ ബസുകളെ ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. രണ്ട് ബസുകള്‍ ചേര്‍ന്ന് തെറ്റായ ദിശയില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പോലീസ് ബസുകള്‍ക്കെതിരെ കേസെടുത്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം അന്തിക്കാട് എസ്എച്ച്ഒ അജിത്ത് ആണ് സെന്റ്‌മേരീസ്, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഈ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൊടുത്തിട്ടുണ്ട്.
<br>
TAGS : CASE REGISTERED | AMBULANCE | THRISSUR NEWS
SUMMARY : Case filed against three private buses that blocked the way of an ambulance
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…
കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…
മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…
ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…