ബെംഗളൂരു: ട്രാഫിക് രഹിത റൂട്ടുകളിലൂടെ ആംബുലൻസുകൾക്ക് വഴിയൊരുക്കുന്നതിനും, അടിയന്തര ഘട്ടങ്ങളിൽ സിഗ്നൽ ക്ലിയറൻസ് ഉറപ്പാക്കുന്നതിനുമായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഒക്ടോബർ അവസാനത്തോടെ ഇ-പാത് എന്ന ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ നേരത്തെ പുറത്തിക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് ഔദ്യോഗികമായി ആപ്പ് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്), എം.എൻ. അനുചേത് പറഞ്ഞു.
ആംബുലൻസുകളെ അടിയന്തര ഘട്ടങ്ങളിൽ ആപ്പിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാൻ ഇ-പാത് അനുവദിക്കും. ജിപിഎസ് ഘടിപ്പിച്ച ആപ്പ് ഇക്കാര്യം ട്രാഫിക് കൺട്രോൾ റൂമിനെ അറിയിക്കും. ഉദ്യോഗസ്ഥർക്ക് വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ നിരീക്ഷിക്കാനും ആപ്പിലൂടെ സാധിക്കും.
തുടർന്ന് പോലീസ് എത്തി ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര ആംബുലൻസുകൾക്ക് മുൻഗണനാ സിഗ്നലിങ്ങിനും സിഗ്നൽ ക്ലിയറൻസിനും ഇ-പാത് ആപ്പ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആംബുലൻസ് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | AMBULANCE
SUMMARY: New app to make way for ambulance in Bengaluru traffic
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…