ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂരില്‍ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ പരിധികളില്‍ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കരി യാത്ര നടത്തിയത്. ആകാശ് തില്ലങ്കരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം വയനാട് മോട്ടോർ വാഹന വകുപ്പ് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്.
എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്.
വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ പോലും പ്രദർശിപ്പിക്കാതെ ആകാശ് തില്ലങ്കരി ഓടിച്ചിരുന്നത്.
ഈ വാഹനം 2021, 2023 വർഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു. വയനാട് പനമരം വഴി ഓടിച്ച വാഹനം കണ്ടെത്താൻ സിസിടിവികള്‍ അടക്കം പരിശോധിച്ചെങ്കിലും ഒടുവില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞത്.
TAGS : AKASH THILLENKERI | MVD | LICENSE
SUMMARY : Motor Vehicle Department says Akash Tillankeri does not have a license
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…