Categories: KERALATOP NEWS

ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂരില്‍ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ പരിധികളില്‍ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കരി യാത്ര നടത്തിയത്. ആകാശ് തില്ലങ്കരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം വയനാട് മോട്ടോർ വാഹന വകുപ്പ് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്.
എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്.

വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ പോലും പ്രദ‍ർശിപ്പിക്കാതെ ആകാശ് തില്ലങ്കരി ഓടിച്ചിരുന്നത്.

ഈ വാഹനം 2021, 2023 വ‍ർഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു. വയനാട് പനമരം വഴി ഓടിച്ച വാഹനം കണ്ടെത്താൻ സിസിടിവികള്‍ അടക്കം പരിശോധിച്ചെങ്കിലും ഒടുവില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞത്.

TAGS : AKASH THILLENKERI | MVD | LICENSE
SUMMARY : Motor Vehicle Department says Akash Tillankeri does not have a license

Savre Digital

Recent Posts

കായലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച  രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…

7 hours ago

കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…

8 hours ago

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…

8 hours ago

ചെങ്കോട്ട സ്ഫോടനം; ഉമർ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…

9 hours ago

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…

9 hours ago

കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…

10 hours ago