Categories: KERALATOP NEWS

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് ആക്രിയാക്കും; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റംവരുത്തിയ വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ഇത് ആക്രിയാക്കണമെന്നും മോട്ടോർവാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനം സുരക്ഷിതമായി നിരത്തിൽ ഉപയോഗിക്കാനാവുന്ന അവസ്ഥയിലല്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. വാഹനയുടമയ്ക്ക് 1.05 ലക്ഷംരൂപ പിഴചുമത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സ്വമേധയാ സ്വീകരിച്ച കേസിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

മലപ്പുറം സ്വദേശി കെ. സുലൈമാന്റെപേരിൽ രജിസ്റ്റർചെയ്ത വാഹനമാണ്. ഇതേവാഹനത്തിന് മുൻപ് മൂന്നുതവണ പിഴയിട്ടിരുന്നു. ഇന്ത്യൻ ആർമിയിൽനിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ്. വാഹനത്തിന്റെ വലിപ്പംവരെ കുറച്ചു. ഇത് സുരക്ഷാഭീഷണിയാണ്. ആറുസീറ്റ് എന്നത് മൂന്നുസീറ്റാക്കിമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നമ്പർ പ്ലേറ്റില്ലാത്ത തുറന്ന ജീപ്പിൽ ആകാശ് തില്ലങ്കേരിയും സംഘവും വയനാട് പനമരത്ത് യാത്ര നടത്തിയതിന്‍റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്തകേസിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി. സന്തോഷ് കുമാർവഴിയാണ് റിപ്പോർട്ട് ഫയൽചെയ്തത്.
<BR>
TAGS : AKASH THILLANKERI | MVD-KERALA
SUMMARY :  The jeep driven by Akash Tillankeri will be Akriya; In the Government High Court

Savre Digital

Recent Posts

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

11 minutes ago

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

18 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

21 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

44 minutes ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

51 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

57 minutes ago