ടെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിലാകെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. 2023 ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണത്തിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.
2023 ഒക്ടോബർ 7 ന് വടക്കൻ ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും അനുസ്മരിക്കപ്പെട്ടവരെയും ഓർമിക്കാനായി ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും അവരുടെ ചിത്രങ്ങൾ ഉള്ള പ്ലക്കാഡുകളുമായി വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി. ഇത്തരം ആക്രമണങ്ങൾ തടയുമെന്നും, ഇസ്രായേൽ സായുധ സേന രാജ്യത്തിന്റെ സുരക്ഷക്കായി പ്രവർത്തിക്കുകയാണെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒക്ടോബർ ഏഴിന് തന്റെ രാജ്യം നേരിട്ട അക്രമം ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഗാസയിലും ലെബനനിലും നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ തടഞ്ഞതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
അതേസമയം കിഴക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ ഇന്നലെ ലെബനനിലും ശക്തമായ ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ളയും, സായുധ സംഘത്തിന്റെ പ്രധാന സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു.
<BR>
TAGS : ISRAEL LEBANON WAR | HEZBOLLAH | HAMAS | GAZA
SUMMARY : Israel intensified the attack; 77 killed in Gaza, Netanyahu says October 7 will not be repeated
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടംകൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ്…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…
ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8…
തിരുവനന്തപുരം: കലോത്സവത്തിൻറെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കള്‍…