ബെംഗളൂരു: ആഗോളനിക്ഷേപക സംഗമത്തിന്റെ ഭാഗമായി സ്വീഡൻ ആസ്ഥാനമായുള്ള ബസ്, ട്രക്ക് നിർമ്മാതാക്കളായ വോൾവോ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഹോസ്‌കോട്ടിലുള്ള തങ്ങളുടെ നിർമ്മാണ പ്ലാന്റ് വികസിപ്പിക്കുമെന്നും 1,400 കോടിയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. 2,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ പ്രഖ്യാപനം.
ഇത് സംബന്ധിച്ച് ഇൻവെസ്റ്റ് കർണാടക-2025 ഉച്ചകോടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെൽവകുമാറും വോൾവോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ കമൽ ബാലിയും കരാറിൽ ഒപ്പുവച്ചു. നിലവിൽ രാജ്യത്തെ ഉയർന്ന നിലവാരമുള്ള ബസുകളുടെ നിർമാതാക്കളാണ് വോൾവോ. പീനിയ, ഹോസ്‌കോട്ട്, പിതാംപുർ എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമ്മാണ യൂണിറ്റുകളുണ്ടെന്ന് വോൾവോ സിഇഒ മാർട്ടിൻ ലണ്ട്‌സ്റ്റെഡ് പറഞ്ഞു. ഇവിടെ പ്രതിവർഷം 3,000 ബസുകളും ട്രക്കുകളും നിർമ്മിക്കുന്നുമുണ്ട്. ഹോസ്‌കോട്ട് പ്ലാന്റിന്റെ വിപുലീകരണത്തോടെ, കമ്പനിക്ക് പ്രതിവർഷം 20,000 ബസുകളും ട്രക്കുകളും നിർമ്മിക്കാൻ കഴിയും.
TAGS: KARNATAKA
SUMMARY: Volvo to invest 1400 cr in state
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…