ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ( ഫെയ്മ) കര്‍ണാടക ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേല്‍ക്കാനുള്ള ആഘോഷമായി. വിഷു കൈനീട്ടം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് ഉദ്ഘാടനം ചെയ്തു. ഫെയ്മ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാര്‍ അധ്യക്ഷത വഹിച്ചു.
ചെന്നൈ കല്‍പക പാക്കേജിങ് എം ഡി കല്‍പക ഗോപാലന്‍, നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ബി അനില്‍ കുമാര്‍ ലോക കേരള സഭാഗം സി കുഞ്ഞപ്പന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കൈരളി കലാ സമിതി സെക്രട്ടറി സുധീഷ് പി കെ,ഇ സി എ മുന്‍ പ്രസിഡണ്ട് ഒ. വിശ്വനാഥന്‍, കെഎൻഎസ്എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, ശ്രീനാരായണ സമിതി സെക്രട്ടറി എം കെ രാജേന്ദ്രന്‍, കലാ വേദി മുന്‍ പ്രസിഡന്റ് പി വി എന്‍ ബാലകൃഷ്ണന്‍, തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് മധു കലമാനൂര്‍, കേരള എഞ്ചിനീയര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍ജുന്‍ സുന്ദരേശന്‍, സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് അലക്‌സ്, ബാംഗ്ലൂര്‍ മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് സുജയന്‍ നമ്പ്യാര്‍, മലയാളം മിഷന്‍ കര്‍ണാടക പ്രസിഡണ്ട് കെ ദാമോദരന്‍, നന്മ ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് ഹരിദാസന്‍, ബാംഗ്ലൂര്‍ മലയാളി ഫോറം പ്രസിഡന്റ് ജോജോ പി ജെ, കേരള സമാജം സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ. പ്രമോദ്, നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് അമ്പാടി തുടങ്ങി സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.
കലാപരിപാടികള്‍, ഹൃതിക മനോജും സംഘവും അവതരിപ്പിച്ച കരോക്കെ ഗാനമേള, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
<BR>
TAGS : FAIMA | VISHU 2025
SUMMARY : FAIMA Karnataka Vishukaineetam as a celebration
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…