ആടിനെ മേക്കാൻ വനാതിർത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂർബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിർത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു.
തുടർന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു മൃതദേഹം.
കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ്…
ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ…
ബെംഗളൂരു: അൽ മദ്രസതുൽ ബദരിയ്യ, യഷ്വന്തപുരം മദ്രസ മാനേജ്മെന്റും ഉസ്താദുമാരും വിദ്യാർഥികളും രക്ഷിതാക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക…
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ. എസ്എംവിടി ബെംഗളൂരു-ഗ്വാളിയാർ വീക്ക്ലി എക്സ്പ്രസ്(11085/11086)സർവീസ് തുടങ്ങി. ബയ്യപ്പനഹള്ളി…
ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ നാദപ്രഭു കെംപെഗൗഡ പുരസ്കാരത്തിന് അർഹരായി. സിനിമ പിന്നണി…